NEW PLUS TWO BATCH 2014-15
സംസ്ഥാനത്തു പ്ലസ്ടുവിനു മുന്‍
വര്‍ഷത്തെ അപേക്ഷിച്ച് 699 ബാച്ചുകള്‍ കൂടി അനുവദിക്കാന്‍ മന്ത്രിസഭ
തീരുമാനിച്ചു. ആകെ 226 ഹയര്‍ സെക്കന്‍ഡറി സ്കൂളുകളാണു പുതുതായി വരുന്നത്.
പ്ലസ്ടു ഇല്ലാത്ത 131 പഞ്ചായത്തില്‍ കോടതി നിര്‍ദേശപ്രകാരം ഓരോ സ്കൂള്‍
വീതം അനുവദിച്ചിട്ടുണ്ട്. കൂടുതല്‍ പഠന സൌകര്യമൊരുക്കാനായി എറണാകുളം മുതല്‍
കാസര്‍കോട് വരെ 95 സ്കൂളുകള്‍ അപ്ഗ്രേഡ് ചെയ്യും. ഇതു രണ്ടും ചേര്‍ത്താണ്
226 പുതിയ ഹയര്‍ സെക്കന്‍ഡറി സ്കൂളുകള്‍.അപ്ഗ്രേഡ് ചെയ്യുന്ന 95 സ്കൂളുകളിലായി ആകെ 143 ബാച്ചുകള്‍ ലഭിക്കും. 131 പഞ്ചായത്തില്‍ ഒാരോ ബാച്ച് വീതമാണു നല്‍കുന്നത്. കൂടാതെ എല്ലാ ജില്ലകളിലുമായി 425 അധിക ബാച്ച് പ്ലസ് ടു അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതെല്ലാം കൂടിയാണ് 699 ബാച്ചുകള്‍ ലഭിക്കുക. നിലവിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ അനുവദിക്കുന്ന അധിക ബാച്ചുകളിലേക്കുള്ള പ്രവേശനം ഏകജാലക സംവിധാനത്തിലൂടെയായിരിക്കും. എന്നാല്‍, അപ്ഗ്രേഡ് ചെയ്ത സ്കൂളുകളിലേക്ക് ഇൌ വര്‍ഷം നേരിട്ടാണു പ്രവേശനം. ഏകജാലകം വഴിയുള്ള പ്രവേശന നടപടി ഏറെ മുന്നോട്ടു പോയ പശ്ചാത്തലത്തിലാണ് ഇൌ തീരുമാനം. അടുത്ത വര്‍ഷം മുതല്‍ ഇവിടെയും ഏകജാലകം വഴിയാകും പ്രവേശനം.
ആഴ്ചകള്‍ നീണ്ട തര്‍ക്കത്തിനും ചര്‍ച്ചകള്‍ക്കും ശേഷം കര്‍ശന നിബന്ധനകളോടെയാണു പ്ലസ് ടു ബാച്ചുകള്‍ അനുവദിക്കാന്‍ തീരുമാനിച്ചത്. ഒരു ബാച്ചില്‍ 40 കുട്ടികളെങ്കിലും ഉണ്ടാകണം. ഗവ. സ്കൂളുകളില്‍ നിലവിലുള്ള അധ്യാപക ബാങ്കില്‍ നിന്നാകും നിയമനം. എയ്ഡഡ് സ്കൂളുകളില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കും. അതിനാല്‍ സര്‍ക്കാരിനു സാമ്പത്തിക ബാധ്യത വളരെ കുറവായിരിക്കുമെന്നും വിദ്യാര്‍ഥികളുടെ പഠനാവശ്യം മാത്രമാണു പരിഗണിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. മലപ്പുറം ജില്ലയിലാണ് ഏറ്റവുമധികം ബാച്ചുകള്‍ . 120 അഡീഷനല്‍ ബാച്ചുകള്‍ക്കു പുറമെ, അപ്ഗ്രേഡ് ചെയ്യുന്ന 19 സ്കൂളിലായി 37 ബാച്ചും പൊന്‍മുണ്ടം പഞ്ചായത്തിലെ പുതിയ സ്കൂളില്‍ ഒരു ബാച്ചും അനുവദിച്ചിട്ടുണ്ട്.
കോടതി നിര്‍ദേശപ്രകാരം 131 പഞ്ചായത്തില്‍ ഒന്നു വീതം അനുവദിച്ചിട്ടുള്ള ബാച്ചില്‍ 43 എണ്ണം സര്‍ക്കാര്‍ സ്കൂളുകളിലും 88 എണ്ണം എയ്ഡഡിലുമാണ്. മൂന്നു സ്കൂളുകള്‍ കോടതി ഉത്തരവോടെ നേരത്തെ ക്ളാസുകള്‍ ആരംഭിച്ചിട്ടുണ്ട്. എറണാകുളം മുതല്‍ കാസര്‍കോട് വരെ ജില്ലകളില്‍ സീറ്റ് കിട്ടാതെ വിഷമിക്കുന്ന വിദ്യാര്‍ ഥികള്‍ക്കു വേണ്ടിയാണു 95 സ്കൂളുകള്‍ അപ്ഗ്രേഡ് ചെയ്യുന്നത്. എറണാകുളം, തൃശൂര്‍, വയനാട്, കാസര്‍കോട് ജില്ലകളില്‍ ഓരോ ബാച്ച് വീതവും കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ രണ്ടു ബാച്ച് വീതവും ആകെ 143 ബാച്ചുകളാണ് ഇതിനായി അനുവദിച്ചതെന്നു മന്ത്രി പി.കെ. അബ്ദുറബ്ബ് പറഞ്ഞു.
സര്‍ക്കാരിനു 400 കോടിയുടെ അധിക ബാധ്യത വരും എന്ന വാര്‍ത്ത അസംബന്ധമാണെന്നു മുഖ്യമന്ത്രി വിശദീകരിച്ചു. അധ്യാപകരുടെയും മറ്റും കാര്യത്തില്‍ സര്‍ക്കാര്‍ ഒരു ബാധ്യതയും ഏറ്റെടുക്കില്ല. പക്ഷേ തീരുമാനം എടുക്കാന്‍ വൈകിയതിനാല്‍ ഈ വര്‍ഷം ആരുടെയും അംഗീകാരം പിന്‍വലിക്കില്ല. അടുത്ത വര്‍ഷം ബാച്ചില്‍ 50 കുട്ടികള്‍ എന്ന വ്യവസ്ഥ നിര്‍ബന്ധമാക്കും. ഒരിടത്തും തസ്തിക സൃഷ്ടിക്കേണ്ട എന്നാണു തീരുമാനം.
ജില്ലകള്‍ക്ക് കിട്ടുന്നത്
പ്ളസ് ടുവിന് നിലവിലുള്ള ബാച്ചുകള്‍: 6578
പുതുതായി അനുവദിക്കുന്നത്: 699
ഈ വര്‍ഷം ആകെ ബാച്ചുകള്‍: 7277
എസ്എസ്എല്‍സി പാസായ വിദ്യാര്‍ഥികള്‍: 4,42,678
ഇത്തവണത്തെ ആകെ പ്ളസ് വണ്‍ സീറ്റുകള്‍: 4,22,640
ആകെ അപേക്ഷകര്‍: 4,87,366
പഞ്ചായത്ത് തലത്തില്‍ ഓരോ ജില്ലകളിലും അപ്ഗ്രേഡ് ചെയ്യുന്ന സ്കൂളുകള്‍
തിരുവന്തപുരം: 15
കൊല്ലം: 12
പത്തനംതിട്ട: 17
ആലപ്പുഴ: 19
കോട്ടയം: 14
ഇടുക്കി: 11
എറണാകുളം: 25
തൃശൂര്‍: 5
പാലക്കാട്: 5
മലപ്പുറം: 1
കോഴിക്കോട്: 2
വയനാട്: 1
കണ്ണൂര്‍: 3
കാസര്‍കോട്: 1
* ആകെ: 131
സര്‍ക്കാര്‍ സ്കൂളുകള്‍: 43
എയ്ഡഡ് സ്കൂളുകള്‍: 88
എറണാകുളം മുതല്‍ വടക്കോട്ട് അപ്ഗ്രേഡ് ചെയ്യുന്ന സ്കൂളുകള്‍
എറണാകുളം: 8 (ബാച്ച് 8)
തൃശൂര്‍: 19 (ബാച്ച് 19)
പാലക്കാട്: 7 (ബാച്ച് 13)
മലപ്പുറം: 19 (ബാച്ച് 37)
കോഴിക്കോട്: 15 (ബാച്ച് 30)
വയനാട്: 9 (ബാച്ച് 9)
കണ്ണൂര്‍: 9 (ബാച്ച് 18)
കാസര്‍കോട്: 9 (ബാച്ച് 9)
* ആകെ: 95
സര്‍ക്കാര്‍ സ്കൂളുകള്‍: 18
എയ്ഡഡ് സ്കൂളുകള്‍: 77
അധിക ബാച്ചുകള്‍ അനുവദിക്കുന്ന സ്കൂളുകള്‍ (ബ്രായ്ക്കറ്റില്‍ പുതിയ ബാച്ചുകളുടെ എണ്ണം)
തിരുവനന്തപുരം: 21 (ബാച്ച് 21)
കൊല്ലം: 24 (24)
പത്തനംതിട്ട: 9(9)
ആലപ്പുഴ: 14 (14)
കോട്ടയം : 25 (25)
ഇടുക്കി: 9 (9)
എറണാകുളം: 37 (37)
തൃശൂര്‍: 21 (21)
പാലക്കാട്: 35 (35)
കോഴിക്കോട്: 50 (52)
മലപ്പുറം: 100 (121)
വയനാട് : 15 (15)
കണ്ണൂര്‍ : 22 (25)
കാസര്‍കോട്: 18 (18)
1.List of Schools for Upgradation (No HSS Panchayaths)
FIRST YEAR PLUS ONE-NEW TEX BOOKS (SCERT)