HSST Junior to Senior Provisional Seniority List
ഹയര്‍സക്കണ്ടറി
വിദ്യാഭ്യാസ വകുപ്പില്‍ സ്പെഷ്യല്‍ റൂള്‍സ് പ്രകാരം 2014-15 അധ്യയന
വര്‍ഷത്തില്‍ വിവിധ വിഷയങ്ങളില്‍ എച്ച്.എസ്.എസ്.ടി തസ്തികയില്‍
ഉണ്ടായിട്ടുള്ള ഒഴിവുകളിലേക്ക് യോഗ്യരായ എച്ച്.എസ്.എസ്.ടി ജൂനിയര്‍
അധ്യാപകര്‍ക്ക് പ്രമോഷന്‍ നല്‍കുന്നതിന്‍റെ ഭാഗമായി ഒഴിവുകള്‍ക്ക്
ആനുപാതികമായിട്ടുള്ള പ്രൊവിഷണല്‍ സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
പ്രസ്തുത ലിസ്റ്റുമായി ബന്ധപ്പെട്ട പരാതികള്‍ 13/08/2015 ന് 5 മണിയ്ക്ക്
മുമ്പായി dhseadc6@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് മെയില്‍
അയക്കേണ്ടതാണ്. അതിന് ശേഷമുള്ള ഒരു പരാതിയും സ്വീകരിക്കുന്നതല്ല. പ്രസ്തുത
പരാതികള്‍ തീര്‍പ്പാക്കി അന്തിമ സീനിയോറിറ്റി ലിസ്റ്റ് 17/08/2015 ന്
പ്രസിദ്ധീകരിക്കുന്നതാണ്.
എല്ലാ വിഷയങ്ങളിലും താത്കാലിക
സീനിയോറിറ്റി ലിസ്റ്റ് ഉള്‍പ്പെട്ട അധ്യാപകര്‍ 01/01/2012 മുതല്‍
31/07/2015 വരെയുള്ള കാലയളവിലെ ഓരോ കലണ്ടര്‍ വര്‍ഷത്തെ കോണ്‍ഫിഡന്‍ഷ്യല്‍
റിപ്പോര്‍ട്ട് (CR) Form II A യിലും പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്ത
ഉത്തരവിന്‍റെ പകര്‍പ്പും സ്വയം വിലയിരുത്തല്‍ (Self Appraisal) ഫോറവും
സഹിതം 20/08/2015 ന് 5 മണിയ്ക്ക് മുമ്പ് ഡയറക്ടറേറ്റില്‍
ലഭ്യമാക്കേണ്ടതാണ്.