The Revaluation and Scrutiny result of the Higher Secondary Second year (Plus Two) March 2016 has been published
Search Box- ഈ ബോക്സിൽ ആവശ്യമുള്ള ഉത്തരവുകൾ ടൈപ്പ് ചെയ്യു....
ghsmuttomblog.. Search for GOs in related websites here..

ONAM - Allowance, Bonus and Advance

സംസ്ഥാന ജീവനക്കാര്‍ക്കും എയ്ഡസ് സ്‌കൂള്‍ ജീവനക്കാര്‍ക്കും ഫുള്‍ടൈം കണ്ടിജന്റ് ജീവനക്കാര്‍ക്കും അഡ്‌ഹോക്ക് ബോണസും സ്‌പെഷ്യല്‍ ഫെസ്റ്റിവല്‍ അലവന്‍സും അനുവദിച്ച് ഉത്തരവായി. ബോണസ്, ഫെസ്റ്റിവല്‍ എന്നിവയുടെ നിരക്കുകളില്‍ കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്നും മാറ്റങ്ങളൊന്നുമില്ല. എന്നാല്‍ ബോണസ് ലഭിക്കുന്നതിനുള്ള ശമ്പള പരിധി അല്പം ഉയര്‍ത്തിയിട്ടുണ്ട്. 2014 ജൂലൈ മാസം മുതല്‍ പ്രാബല്യത്തില്‍ വന്ന ശമ്പള പരിഷ്കരണം പ്രകാരം 2016 മാര്‍ച്ച് 31 ല്‍ പ്രതിമാസം 22000 രൂപയോ അതില്‍ കുറവോ ആകെ വേതനം കൈപ്പറ്റുന്നവര്‍ക്ക് ഈ വര്‍ഷത്തെ അഡ്ഹോക് ബോണസ് 3500 രൂപ ലഭിയ്ക്കും. 2016 മാര്‍ച്ച് 31 ല്‍ പഴയ സ്കെയിലില്‍ തുടരുന്നവരാണെങ്കില്‍ അവരുടെ   പ്രതിമാസ ആകെ വേതനം 21000 രൂപയോ അതില്‍ കുറവോ ആണെങ്കില്‍ 3500 രൂപ ബോണസ് ലഭിക്കും. ബോണസിനര്‍ഹതയില്ലാത്തവര്‍ക്ക് 2400 രൂപ സ്‌പെഷ്യല്‍ ഫെസ്റ്റിവല്‍ അലവന്‍സായി നല്‍കും. 
അടിസ്ഥാന ശമ്പളം, പേഴ്‌സണല്‍ പേ, സ്‌പെഷ്യല്‍ പേ, സ്‌പെഷ്യല്‍ അലവന്‍സ്, ഡി.എ എന്നിവ ഉള്‍പ്പെടുന്നതാണ് ശമ്പളമായി കണക്കാക്കുന്നത്. എച്ച്.ആര്‍.എയും കോമ്പന്‍സേറ്ററി അലന്‍സും ബോണസ് കണക്കാക്കുമ്പോള്‍ ശമ്പള ഇനത്തില്‍ ഉള്‍പ്പെടുത്തുകയില്ല. 
എല്ലാ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 1000 രൂപയുടെ ഗുണിതങ്ങളായി പരമാവധി 15,000 രൂപ വരെ ഓണം അഡ്വാന്‍സായി നല്‍കും. ഇത് 2016 ഒക്ടോബര്‍  മാസത്തിലെ ശമ്പളം മുതല്‍ അഞ്ച് തുല്യ തവണകളായി തിരിച്ചുപിടിക്കും. 
കൂടുതല്‍ വിവരങ്ങള്‍ക്ക് ഉത്തരവുകള്‍ ഡൗണ്‍ലോഡ് ചെയ്യുക
 
Festival Advance                    : GO(P)No.129/2016 Fin dtd 01/09/2016
Festival Allowance & Bonus   : GO(P)No.130/2016 Fin dtd 01/09/2016