The Revaluation and Scrutiny result of the Higher Secondary Second year (Plus Two) March 2016 has been published
Search Box- ഈ ബോക്സിൽ ആവശ്യമുള്ള ഉത്തരവുകൾ ടൈപ്പ് ചെയ്യു....
ghsmuttomblog.. Search for GOs in related websites here..



HSS School Code Finder

Online Updation of Appointment/Transfer/Promotion/Relieving 

ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകരുടെ 2015-16 വര്‍ഷത്തെ പൊതുസ്ഥലംമാറ്റം നടത്തിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിറങ്ങി. സ്ഥലം മാറ്റം ലഭിച്ച അധ്യാപകരെ ബന്ധപ്പെട്ട പ്രിന്‍സിപ്പള്‍മാര്‍ താമസംവിനാ ജോലിയില്‍ നിന്നും വിടുതല്‍ ചെയ്യേണ്ടതും സ്ഥലം മാറ്റം ലഭിച്ച സ്കൂളില്‍ പ്രവേശിപ്പിക്കേണ്ടതുമാണ്.
സംസ്ഥാനത്തെ സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്കൂളിലെ പ്രിന്‍സിപ്പള്‍മാരുടെയും അധ്യാപകരുടെയും നിയമനം, സ്ഥലം മാറ്റല്‍, വിടുതല്‍ ചെയ്യല്‍ തുടങ്ങിയ കാര്യങ്ങള്‍ ഇനി മുതല്‍ അതത് സ്കൂളിലെ പ്രിന്‍സിപ്പള്‍മാര്‍ www.hscap.kerala.gov.in/transfer എന്ന വെബ്സൈറ്റ് മുഖേന അപ്ഡേറ്റ് ചെയ്യണം. ഇത്തരം കാര്യങ്ങള്‍ വെബ്സൈറ്റില്‍ അപ്ഡേറ്റ് ചെയ്യുമ്പോള്‍ ജനറേറ്റ് ചെയ്യപ്പെടുന്ന  Joining Report, Relieving Order, RTC തുടങ്ങിയവ മാത്രമേ ഡയറക്ടറേറ്റ് പരിഗണിക്കുകയുള്ളൂ.
ഇത്തരം കാര്യങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതിന് www.hscap.kerala.gov.in/transfer എന്ന വെബ്സൈറ്റില്‍ പ്രവേശിച്ച് Login  എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ താഴെ കാണുന്ന ലോഗിന്‍ വിന്‍ഡോ ലഭിക്കും. ഇതില്‍ ലോഗിന്‍ ചെയ്യുന്നതിന് HsCap ല്‍ അഡ്മിന്‍ ആയി ലോഗിന്‍ ചെയ്യുന്ന അതേ യൂസര്‍ നെയിമും പാസ്‍വേര്‍ഡും ആണ് ഉപയോഗിക്കേണ്ടത്.
റിലീവ് ചെയ്യുന്ന വിധം
ആദ്യമായി ഒരു ഹയര്‍സെക്കണ്ടറി സ്കൂളില്‍ ജോലി ചെയ്യുന്ന അധ്യാപകനെ മറ്റൊരു സ്ഥലത്ത് ജോയിന്‍ ചെയ്യുന്നതിന് വേണ്ടി റിലീവ് ചെയ്യുന്ന രീതി വിശദമാക്കാം.

ട്രാന്‍സ്ഫര്‍ സൈറ്റില്‍ ലോഗിന്‍ ചെയ്താല്‍ കാണുന്ന ഹോം പേജിന്‍റെ ഇടതുവശത്തായി ഏതാനും ലിങ്കുകള്‍ കാണാം. ഇതില്‍ Join / Relieve Teacher എന്ന സെക്ഷന് കീഴിലെ Relieve Teacher എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

 തുടര്‍ന്ന് വരുന്ന വിന്‍ഡോയില്‍ Select Post എന്നതിന് നേരെ കാണുന്ന  കോമ്പോ ബോക്സില്‍ നിന്നും റീലീവ് ചെയ്യാനുദ്ദേശിക്കുന്ന അധ്യാപകന്‍റെ സബ്ജക്ട് സെലക്ട് ചെയ്യുക. അപ്പോള്‍ പ്രസ്തുത സബ്ജക്ടിന് ഈ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന എല്ലാ അധ്യാപകരുടെ പേരുകള്‍ പ്രത്യക്ഷപ്പെടും. ഇതില്‍ നിശ്ചിത അധ്യാപകന്‍റെ പേരിന് നേരെ കാണുന്ന Click Here എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
തുടര്‍ന്ന് ലഭിക്കുന്ന വിന്‍ഡോയില്‍  Reason for Relieve കോമ്പോ ബോക്സില്‍ നിന്നും സെലക്ട് ചെയ്യുക. ജൂനിയര്‍ തസ്തികയില്‍ നിന്നും സീനിയര്‍ തസ്തികയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചവരാണെങ്കില്‍ ഇവിടെ Promotion എന്നാണ് സെലക്ട് ചെയ്യേണ്ടത്. എന്നാല്‍ ജൂനിയര്‍ ജോലി ചെയ്യുന്നവര്‍ക്ക് പി.എസ്യസി വഴി സീനിയര്‍ തസ്തികയിലേക്ക് പുതിയ നിയമനം ലഭിച്ചതാണെങ്കില്‍ Left Service എന്ന് സെലക്ട് ചെയ്യുക. മറ്റേതെങ്കിലും വകുപ്പുകളിലേക്ക് നിയമനം ലഭിച്ചതാണെങ്കിലും Left Service എന്നാണ് സെലക്ട് ചെയ്യേണ്ടത്.
Relieving Date എന്നതിന് നേരെ റീലീവ് ചെയ്യുന്ന തീയതിയും Relieving Time ന് നേരെ Fore Noon അല്ലെങ്കില്‍ After Noon സെലക്ട് ചെയ്യുക. ഇതിന് ശേഷം Submit ബട്ടണ്‍ അമര്‍ത്തുക
ഇതോടുകൂടി ഈ അധ്യാപകന്‍ സ്കൂളില്‍ നിന്ന് വിടുതല്‍ ചെയ്യപ്പെടുകയും  Teacher with Teacher ID 1234 Successfully Relieved എന്ന മേസേജ് വരികയും ചെയ്യും. ഈ വിന്‍ഡോയില്‍ കാണുന്ന Click Here എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഈ അധ്യാപകന്‍റെ Releiving Report പ്രിന്‍റെടുത്ത് പ്രിന്‍സിപ്പല്‍ ഒപ്പ് വെച്ച് ഡയറക്ടറേറ്റിലേക്ക് അയച്ചു കൊടുക്കണം.
ഈ വിശദീകരിച്ച രീതിയില്‍ റീലീവ് ചെയ്താല്‍ മാത്രമേ പുതിയ സ്കൂളിലെ പ്രിന്‍സിപ്പാളിന് ഈ അധ്യാപകനെ ജോയിന്‍ ചെയ്യിക്കാന്‍ കഴിയൂ എന്ന കാര്യം പ്രത്യേകം ഓര്‍മ്മിക്കുക.

ജോയിന്‍ ചെയ്യിക്കുന്ന വിധം.
പുതുതായി നിയമനം ലഭിച്ചവരെയും പ്രമോഷന്‍, ട്രാന്‍സ്ഫര്‍ എന്നിവ വഴി സ്കൂളില്‍ പുതുതായി എത്തുന്നവരെയും ജോയിന്‍ ചെയ്യിക്കുന്നത് ഏതാണ്ട് ഒരേ പോലെ തന്നെയാണ്.
ഇതിന് മുമ്പ് സര്‍വ്വീസിലുള്ളവരാണെങ്കില്‍ അവര്‍ക്ക് നേരത്തെ PEN നമ്പര്‍ ഉണ്ടായിരിക്കും. നേരത്തെ PEN നമ്പര്‍ ഇല്ലാത്തവര്‍ക്ക് ആദ്യമായി ഒരു PEN നമ്പര്‍ ക്രിയേറ്റ് ചെയ്യുകയാണ് വേണ്ടത്. അതിനായി പ്രിന്‍സിപ്പള്‍ സ്പാര്‍ക്കില്‍ ലോഗിന്‍ ചെയ്യുക. അതിന് ശേഷം Administration എന്ന മെനുവില്‍ New Employee Record എന്ന മെനുവില്‍ ക്ലിക്ക് ചെയ്യുക.
തുടര്‍ന്ന് ലഭിക്കുന്ന വിന്‍ഡോയില്‍  Employee Details എന്ന വിന്‍ഡോയിലെ Personal Memoranda എന്ന ടാബ് പ്രത്യക്ഷപ്പെടും. ഇതില്‍ Permanent Emp. No എന്ന ഫീല്‍ഡ് ഒഴിച്ച് ബാക്കിയുള്ള ഫീല്‍ഡുകള്‍ ഫില്‍ ചെയ്യുക. ഇതില്‍ Service Category എന്നതിന് നേരെ ഹയര്‍സെക്കണ്ടറി സീനിയര്‍ അധ്യാപകരാണെങ്കില്‍ State Gazetted എന്നും ജൂനിയര്‍ അധ്യാപകരാണെങ്കില്‍ State Subordinate എന്നും സെലക്ട് ചെയ്യുക. എല്ലാ ഫീല്‍ഡുകളും ഫില്‍ ചെയ്ത് കഴിഞ്ഞാല്‍ ഏറ്റവും താഴെ കാണുന്ന Confirm എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

അപ്പോള്‍ ഈ അധ്യാപകന് PEN Number ജനറേറ്റ് ചെയ്യപ്പെടുകയും  താഴെ വിന്‍ഡോയില്‍ കാണുന്നതു പോലെ  പ്രസ്തുത വിന്‍ഡോയുടെ മുകള്‍ ഭാഗത്ത് ചുകന്ന അക്ഷരത്തില്‍ കാണുന്ന Record created with Permanent Employee Number എന്നതിന് നേരെ ഈ ഉദ്യോഗസ്ഥന്‍റെ PEN നമ്പര്‍ പ്രത്യക്ഷപ്പെടും. അത് കുറിച്ച് വെക്കുകയും പ്രസ്തുത ഉദ്യോഗസ്ഥന് നല്‍കുകയും ചെയ്യുക. ഈ വിന്‍ഡോയിലുള്ള Present Service details, Contact details തുടങ്ങിയ ടാബുകളില്‍ ക്ലിക്ക് ചെയ്ത് ബാക്കിയുള്ള വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാം. ഇത്തരം കാര്യങ്ങള്‍ സാവകാശം പിന്നീട് അപ്ഡേറ്റ് ചെയ്താലും മതി. ജോയിന്‍ ചെയ്യിക്കുന്നതിന് PEN നമ്പര്‍ ലഭിക്കുക മാത്രമേ വേണ്ടൂ.

ഇനി ഇവരെ ജോയിന്‍ ചെയ്യിക്കുന്നതിന് ആദ്യമായി ട്രാന്‍സ്ഫര്‍ സൈറ്റില്‍  ലോഗിന്‍ ചെയ്യുക.  ലോഗിന്‍ ചെയ്ത് കഴിഞ്ഞാല്‍ ലഭിക്കുന്ന വിന്‍ഡോയില്‍ ഇടതു വശത്തായി കാണുന്ന Join/Relieve Teacher എന്ന സെക്ഷനില്‍ New Join / Transfer Join എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

തുടര്‍ന്ന് ലഭിക്കുന്ന വിന്‍ഡോയില്‍ New Join എന്ന ഹെഡിന് കീഴില്‍ താങ്കളുടെ സ്കൂളിലേക്ക് പുതുതായി പി.എസ്.സി നിയമനം ലഭിച്ച അധ്യാപകരുടെയും പ്രമോഷന്‍ വഴി നിയമനം ലഭിച്ചവരുടെയും ലിസ്റ്റ് കാണാം. ഇതില്‍ നിങ്ങള്‍ ജോയിന്‍ ചെയ്യിക്കാനുദ്ദേശിക്കുന്ന അധ്യാപകരുടെ പേരിന് നേരെ കാണുന്ന Joining Date എന്ന കോളത്തിലെ Click Here എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
തുടര്‍ന്ന്
വരുന്ന വിന്‍ഡോയില്‍ Joining Date എന്നതിന് നേരെയുള്ള കലണ്ടര്‍ ബട്ടണില്‍ ക്ലിക്ക് ചെയ്ത് ഇവര്‍ ജോയിന്‍ ചെയ്യുന്ന തീയതി സെലക്ട് ചെയ്യുക. അതിന് താഴെ Joining Time എന്നതിന് താഴെ Fore Noon  അല്ലെങ്കില്‍ After Noon സെലക്ട് ചെയ്ത് Submit ബട്ടണ്‍ അമര്‍ത്തുക.

ഇതോടു കൂടി പ്രസ്തുത ഉദ്യോഗസ്ഥന്‍ താങ്ങളുടെ സ്ഥാപനത്തില്‍ ജോയിന്‍ ചെയ്യപ്പെടും. ഇനി ബാക്കിയുള്ള റിപ്പോര്‍ട്ടുകള്‍ ലഭിക്കണമെങ്കില്‍ ഈ അധ്യാപകന്‍റെ Teacher Details അപ്ഡേറ്റ് ചെയ്ത് ഡയറക്ടറേറ്റിലേക്ക് ഫോര്‍വേര്‍ഡ് ചെയ്യേണ്ടതുണ്ട്. ഇതിന് വേണ്ടി Home പേജില്‍ കാണുന്ന Add/Edit Teacher Details എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
 തുടര്‍ന്ന് വരുന്ന വിന്‍ഡോയില്‍ നമ്മുടെ സ്ഥാപനത്തിലെ എല്ലാവരുടെയും പേരുകള്‍ ലിസ്റ്റ് ചെയ്യപ്പെടും. ഇതില്‍ പുതിയതായി ജോയിന്‍ ചെയ്യിച്ച അധ്യാപകരുടെ നിരകള്‍ മഞ്ഞ നിറത്തില്‍ കാണാം. ഇത്തരം അധ്യാപകരുടെ പേരിന് നേരെ കാണുന്ന Edit ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

തുടര്‍ന്ന് വരുന്ന വിന്‍ഡോയില്‍ ആദ്യത്തെ രണ്ട് ബോക്സുകളില്‍ ഈ അധ്യാപകന്‍റെ PEN നമ്പര്‍ എന്‍റര്‍ ചെയ്യുക. ഇതിന് വേണ്ടിയാണ് നാം നേരത്തെ തന്നെ PEN നമ്പര്‍ ക്രിയേറ്റ് ചെയ്ത് വെച്ചത്.  പ്രമോഷന്‍ വഴി നിയമനം ലഭിച്ചവരാണെങ്കില്‍ അവരുടെ PEN അതില്‍ തന്നെ എന്‍റര്‍ ചെയ്തതായി കാണാം. നമ്മള്‍ പ്രത്യേകം എന്‍റര്‍ ചെയ്യേണ്ടതില്ല. തുടര്‍ന്ന് Personal Details, Employement Details, Permanent Address Details, Qualification Details എന്നിവ വളരെ ശ്രദ്ധയോടെ എന്‍റര്‍ ചെയ്ത് അവസാനം കാണുന്ന Update ബട്ടണ്‍ അമര്‍ത്തുക. 

ഇനി അടുത്തതായി ഈ അധ്യാപകരുടെ വിവരങ്ങള്‍ ഡയറക്ടറേറ്റിലേക്ക് ഫോര്‍വേഡ് ചെയ്യണം. ഫോര്‍വേഡ് ചെയ്യുന്നതിന് Teacher Details എഡിറ്റ് ചെയ്യുന്ന വിന്‍ഡോയുടെ വലതു ഭാഗത്ത് മുകളില്‍ കാണുന്ന Forward Teacher Details എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 

ഫോര്‍വേര്‍ഡ് ചെയ്ത് കഴിഞ്ഞാല്‍ ഹോം പേജിലെ Reports എന്ന സെക്ഷനില്‍ നിന്നും Joining Report, Police Verification Report, PSC Verification Report, Personal Memorandum, Relieving Report എന്നിവയുടെ പ്രിന്‍റുകള്‍ ലഭ്യമാകും. ഇവ ഓരോന്നും പ്രിന്‍സിപ്പാള്‍ ഒപ്പ് വെച്ച് ഡയറക്ടറേറ്റിലേക്ക് അയക്കണം. സീനിയര്‍ അധ്യാപകരാണെങ്കില്‍ RTC യും പ്രിന്‍റെടുത്ത് ഡയറക്ടറേറ്റിലേക്കും ഏജീസ് ഓഫീസിലേക്കും അയക്കണം.