The Revaluation and Scrutiny result of the Higher Secondary Second year (Plus Two) March 2016 has been published
Search Box- ഈ ബോക്സിൽ ആവശ്യമുള്ള ഉത്തരവുകൾ ടൈപ്പ് ചെയ്യു....
ghsmuttomblog.. Search for GOs in related websites here..
CE  Monitoring  Downloads



  • ഓരോ സബ്ജക്ട് കണ്‍വീനറും മോണിറ്ററിംഗ് ടീമിന്‍റെയും അവര്‍ മോണിറ്ററിംഗ് നടത്തുന്ന സ്കൂളുകളുടെയും പേരുകള്‍ അടങ്ങുന്ന ഒരു ലിസ്റ്റ് റീജിയണല്‍ ഡപ്യൂട്ടി ഡയറക്ടര്‍ക്കും ഹയര്‍സെക്കണ്ടറി ജില്ലാ കോര്‍ഡിനേറ്റര്‍ക്കും നല്‍കണം.
  • ഓരോ മോണിറ്ററിംഗ് ടീമിലും 2 അംഗങ്ങള്‍ ഉണ്ടായിരിക്കണം. ഒരു ദിവസം 2 സ്കൂളുകള്‍ സന്ദര്‍ശിക്കണം. ഒരു ടീമിന് പരമാവധി 10 സ്കൂളുകളേ അനുവദിക്കാവൂ. പരമാവധി 5 ദിവസത്തിനുള്ളില്‍ മോണിറ്ററിംഗ് പൂര്‍ത്തീകരിച്ചിരിക്കണം. സ്കൂളുകള്‍ അനുവദിക്കുമ്പോള്‍ രണ്ട് സ്കൂളുകളുടെ സെറ്റുകളായി അനുവദിക്കാന്‍ ശ്രദ്ധിക്കണം.
  • അപൂര്‍വ്വ വിഷയങ്ങള്‍ ഒഴികെയുള്ള മറ്റെല്ലാ വിഷയങ്ങളുടെ അധ്യാപകരും അവരവര്‍ നിയമിക്കപ്പെട്ട ജില്ലയില്‍ത്തന്നെ മോണിറ്ററിംഗ് നിര്‍വ്വഹിക്കണം. അപൂര്‍ വിഷയങ്ങളില്‍ അധ്യാപകര്‍ കുറവുള്ളത് കാരണം അവരെ തൊട്ടടുത്ത ജില്ലകളിലേക്കും നിയമിക്കാം. വളരെ ദൂരെയുള്ള സ്കൂളുകളാണെങ്കില്‍ ഒരു ദിവസം ഒരു സ്കൂള്‍ സന്ദര്‍ശിച്ചാല്‍ മതി. അത്തരം അധ്യാപകര്‍ക്ക് സര്‍വ്വീസ് റൂള്‍ പ്രകാരമുള്ള യാത്രാബത്ത അനുവദിക്കുന്നതാണ്.
  • മോണിറ്ററിംഗ് ടീമിലെ അധ്യാപകര്‍ മോണിറ്ററിംഗിന് ശേഷമുള്ള കൃത്രിമങ്ങള്‍ ഒഴിവാക്കുന്നതിനായി  സ്കോര്‍ ഷീറ്റിന്‍റെ ഒരു കോപ്പി കൈപ്പറ്റേണ്ടതും  അത് സൂക്ഷിച്ചു വെക്കേണ്ടതുമാണ്.
  • മോണിറ്ററിംഗ് ടീം അവര്‍ സന്ദര്‍ശിക്കുന്ന സ്കൂളുകളുടെ പ്രിന്‍സിപ്പള്‍മാരില്‍ നിന്നും ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ടാണ്. ഇതിന്‍റെ ഒറിജിനല്‍ കോപ്പി മോണിറ്ററിംഗ് പ്രതിഫലത്തിനുള്ള അപേക്ഷയോടൊപ്പം RDD ഓഫീസുകളില്‍ സമര്‍പ്പിക്കേണ്ടതുണ്ട്. ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റിന്‍റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ഡ്യൂട്ടി മാര്‍ക്ക് ചെയ്യുന്നതിനു വേണ്ടി മാതൃ സ്കൂളിന്‍റെ പ്രിന്‍സിപ്പാളിന് സമര്‍പ്പിക്കണം. 
  • Work Done Memorandum, Original Duty Certificate എന്നിവ അതത് റീജിയണല്‍ ഡപ്യൂട്ടി ഡയറക്ടര്‍മാര്‍ക്ക് 2014 മാര്‍ച്ച് 31 നകം സമര്‍പ്പിക്കണം.