The Revaluation and Scrutiny result of the Higher Secondary Second year (Plus Two) March 2016 has been published
Search Box- ഈ ബോക്സിൽ ആവശ്യമുള്ള ഉത്തരവുകൾ ടൈപ്പ് ചെയ്യു....
ghsmuttomblog.. Search for GOs in related websites here..
 ലാഭപ്രഭ രണ്ടാം സീസണ്‍: സ്കൂളുകള്‍ക്കും സമ്മാനം
സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം നിയന്ത്രിക്കുന്നതിനും വൈദ്യുതി ലാഭിക്കുന്നതിനും വൈദ്യുതി ഉപയോഗിക്കുന്ന കാര്യത്തില്‍ ഉപയോക്താക്കള്‍ക്കിടിയില്‍ മിതവ്യയശീലം വളര്‍ത്തുന്നതിനുമായി ആരംഭിച്ച ലാഭപ്രഭ പദ്ധതി രണ്ടാം ഘട്ടത്തിലേക്ക്. രണ്ടു കോടിയോളം ചെലവുവരുന്ന സൗരോര്‍ജ പ്രോജക്റ്റ് സ്കൂളുകള്‍ക്കു സമ്മാനമായി ലഭിക്കുന്ന പദ്ധതിയാണു രണ്ടാം ഘട്ടത്തിന്‍റെ പ്രത്യേകത.

സംസ്ഥാനത്ത് വൈദ്യുതി ലാഭിക്കുന്നവര്‍ക്കായി ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ച രണ്ടുകോടിയുടെ സമ്മാനങ്ങള്‍ രണ്ടാംഘട്ടത്തിലും തുടരും. വേനല്‍കാലത്തെ വൈദ്യുതി ഉപയോഗം നിയന്ത്രിക്കുന്നതിനു വിദ്യാര്‍ഥികളുടെ സഹകരണം ഉറപ്പാക്കുകയാണ് സ്കൂളുകള്‍ക്കു സമ്മാനം ഏര്‍പ്പെടുത്തുന്നതിലൂടെ ലക്ഷ്യമാക്കുന്നത്.

സ്കൂളിലെ എല്ലാ കുട്ടികളെയും പദ്ധതിയില്‍ ചേര്‍ക്കണമെന്നതാണു നിബന്ധന. കുട്ടികളുടെ രക്ഷിതാക്കള്‍ എസ്എംഎസ് മുഖേനയാണു ലാഭപ്രഭ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. 7559911808 എന്ന നമ്പരിലേക്ക് കെഎസ്ഇബി സ്പെയ്സ് സെക്ഷന്‍ കോഡ് സ്പെയ്സ് കണ്‍സ്യൂമര്‍ നമ്പര്‍ എന്ന ഫോര്‍മാറ്റിലാണു മെസേജ് അയയ്ക്കേണ്ടത്. 13 അക്ക കണ്‍സ്യൂമര്‍ നമ്പരുള്ളവര്‍ കെഎസ്ഇബി സ്പെയ്സ് 13 അക്ക നമ്പര്‍ എന്ന ഫോര്‍മാറ്റിലാണ് എസ്എംഎസ് അയക്കേണ്ടത്.

പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത കുട്ടികളുടെ ശ്രമത്താല്‍ അവരുടെ വീടുകളിലെ മൊത്തം വൈദ്യുതി ഉപയോഗത്തില്‍ 20% കുറവുണ്ടായാല്‍ ആ സ്കൂളിനെ സമ്മാനത്തിനായി പരിഗണിക്കും. ഈ രീതിയില്‍ ഓരോ ജില്ലയിലും ഏറ്റവും കൂടുതല്‍ വൈദ്യുതിലാഭം കൈവരിക്കാനായ 10 സ്കൂളുകള്‍ക്കാണു സമ്മാനം ലഭിക്കുക. അഞ്ചു കിലോവാട്ടിന്‍റെ ഗ്രിഡ് ബന്ധിത സൗരോര്‍ജ പദ്ധതിയാണ് സ്കൂളുകള്‍ക്കുള്ള സമ്മാനം. ഓരോ ജില്ലയിലും 10 സ്കൂളുകളില്‍ വീതം പദ്ധതി സ്ഥാപിക്കുന്നതിന് ആറു കോടി രൂപയാണു ചെലവുവരുന്നത്.

സമ്മാനം നേടുന്ന സ്കൂളിലെ ലാഭപ്രഭ ടീച്ചര്‍ കോ ഓര്‍ഡിനേറ്റര്‍ക്കു സൗരോര്‍ജ റാന്തല്‍ സമ്മാനം ലഭിക്കും. സമ്മാനം ലഭിക്കാത്ത സ്കൂളുകളില്‍ ഗണ്യമായി വൈദ്യുതിലാഭം ഉണ്ടാക്കിയ സ്കൂളുകള്‍ക്ക് അഞ്ചു കിലോവാട്ടിന്‍റെ ഗ്രിഡ് ബന്ധിത സോളാര്‍ പ്രോജക്റ്റിനാവശ്യമായ തുകയുടെ ഒരു വിഹിതം വൈദ്യുതി ബോര്‍ഡ് നല്‍കും. പകുതി തുക പിടിഎയില്‍ നിന്നോ മറ്റു മാര്‍ഗങ്ങളില്‍ നിന്നോ കണ്ടെത്തിയാലാണു ശേഷിക്കുന്ന തുക ബോര്‍ഡ് നല്‍കുക. പദ്ധതിയുടെ ഭാഗമായി സ്കൂളുകളില്‍ വൈദ്യുതി ലാഭിക്കുന്നതു സംബന്ധിച്ചു ബോധവത്കരണ ക്ലാസുകളും സംഘടിപ്പിക്കു ന്നുണ്ട്.