The Revaluation and Scrutiny result of the Higher Secondary Second year (Plus Two) March 2016 has been published
Search Box- ഈ ബോക്സിൽ ആവശ്യമുള്ള ഉത്തരവുകൾ ടൈപ്പ് ചെയ്യു....
ghsmuttomblog.. Search for GOs in related websites here..
NATIONAL CHILDREN'S  SCIENCE  CONGRESS - 2013
ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസിലേക്കുള്ള ജില്ലാതല മത്സരങ്ങള്‍ ഒക്ടോബര്‍ രണ്ടാം വാരം മുതല്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ നടത്തും. ഊര്‍ജ്ജപര്യവേഷണവും സംരക്ഷണവും ആണ് 21-ാം ബാലശാസ്ത്ര കോണ്‍ഗ്രസിന്റെ മുഖ്യവിഷയം. വിഷയത്തോടനുബന്ധിച്ചുള്ള കുട്ടികളുടെ പ്രോജക്ടുകള്‍ മത്സരത്തില്‍ അവതരിപ്പിക്കപ്പെടും. പരമാവധി അഞ്ച് കുട്ടികള്‍ വീതമുള്ള ഗ്രൂപ്പുകളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. ഡിസംബര്‍ 31-ന് പത്ത് വയസ് തികയുകയും 14 വയസ് കവിയുകയും ചെയ്യാത്ത കുട്ടികള്‍ക്ക് ജൂനിയര്‍ വിഭാഗത്തിലും 14 മുതല്‍ 17 വയസ് കവിയാത്ത കുട്ടികള്‍ക്ക് സീനിയര്‍ വിഭാഗത്തിലും മത്സരത്തില്‍ പങ്കെടുക്കാം. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ അതത് ജില്ലാ ബാലശാസ്ത്ര കോണ്‍ഗ്രസിന്റെ കോഡിനേറ്റര്‍മാരുമായി ബന്ധപ്പെടണം. ബാലശാസ്ത്ര കോണ്‍ഗ്രസിന്റെ സംസ്ഥാനത്തെ പൂര്‍ണ ചുമതല കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിനാണ്. .ജില്ലാതല മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാം. സംസ്ഥാനതല മത്സരങ്ങള്‍ ഒക്ടോബര്‍ 30, 31 തീയതികളില്‍ നടത്താന്‍ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ തീരുമാനിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്നും സംസ്ഥാനതല മത്സരത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന പതിനാറ് പ്രോജക്ടുകള്‍ ഡിസംബര്‍ 27 മുതല്‍ 31 വരെ ഭോപ്പാലില്‍ നടക്കുന്ന ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസില്‍ അവതരിപ്പിക്കാന്‍ അ്വസരം ലഭിക്കും. സംസ്ഥാന ബാലശാസ്ത്ര കോണ്‍ഗ്രസില്‍ വിജയികളാകുന്ന രണ്ടു പേര്‍ക്ക് ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസില്‍ പങ്കെടുക്കാനുള്ള അവസരം ലഭിക്കും. സംസ്ഥാനതല വിജയികള്‍ക്ക് കേരള ശാസ്ത്ര കോണ്‍ഗ്രസില്‍ പങ്കെടുക്കാനുള്ള അവസരവും ക്യാഷ് അവാര്‍ഡും ലഭിക്കും. സംസ്ഥാന സിലബസില്‍ പഠിക്കുന്ന വിജയിക്ക് പത്താം ക്ലാസിലും ഹയര്‍ സെക്കന്ററി തലത്തിലും ഗ്രേസ് മാര്‍ക്കിനും അര്‍ഹതയുണ്ട്. ബാലശാസ്ത്ര കോണ്‍ഗ്രസിന്റെ കൂടുതല്‍ വിവരങ്ങള്‍ www.kerenvis.nic.inവെബ്‌സൈറ്റില്‍ ലഭിക്കും.

Advance Salary processing module in SPARK for Onam 2013 launched. Lets now learn how to process this advance salary bill in SPARK